മനാമ: ബഹ്റൈൻ നവകേരളയുടെ സ്നേഹസ്പർശം 2K23 പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.പിയും മുൻ കൃഷി മന്ത്രിയുമായ ബിനോയ് വിശ്വത്തെ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സാമൂഹിക- വികസന പ്രവർത്തനങ്ങളിൽ പ്രവാസികളെയും പങ്കാളികളാക്കാൻ മുൻകൈയെടുക്കണമെന്നും അദ്ദേഹത്തിനോടഭ്യർഥിച്ചു. തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ബയോ കിറ്റുകൾ ഇപ്പോൾ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽനിന്നും വാങ്ങുകയാണ്. ഇതിനു പകരം കേരളത്തിൽതന്നെ പ്രവാസികളുടെ പങ്കാളിത്തത്തിൽ ബയോ കിറ്റുകളും മറ്റു വാണിജ്യ വ്യവസായിക ഉൽപന്നങ്ങളും നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചപ്പോൾ അതിന് വേണ്ട ശ്രമങ്ങൾ നടത്താമെന്ന് അദ്ദേഹം ഭാരവാഹികളെ അറിയിച്ചു.
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ, മുഖ്യരക്ഷാധികാരി നാസർ മഞ്ചേരി, ദിലീപ്, കരീം മോൻ, അമൃത രവി, മൻഷീർ, മുബീന, ആദിൽ പറവത്ത്, ഷിദ പ്രവീൺ, ഖൽഫാൻ, എൻ.കെ. മുഹമ്മദാലി, മനോജ്, മുഹമ്മദ് കാരി എന്നിവരാണ് എം.പിയെ സന്ദർശിച്ചത്.