മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ വനിതാ വേദിയുടെ ഇൻഡക്ഷൻ ജൂൺ 2, വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
14 അംഗങ്ങൾ അടങ്ങുന്ന വനിതാ വേദി കമ്മിറ്റി കൺവീനർ കൃപ രാജീവ് ആണ്. പ്രീതി ശ്രീകുമാർ, വിദ്യ പ്രശാന്ത്, ആശ അയ്യപ്പൻ, മനോജ്, സാന്ദ്ര നിഷിൽ, നിഷി സതീഷ്, അമൃത, ചിന്ദുരാജ് സന്ദീപ്, ലക്ഷ്മി പിള്ള, സുകന്യ സന്തോഷ്, രാധിക പിള്ള, നീമ സതീഷ്, ശുഭ അജി ബാസി എന്നിവർ കമ്മിറ്റി അംഗങ്ങൾ ആണ്.
ബഹ്റൈൻ സോഷ്യൽ ആക്ടിവിസ്റ്റ് ആയ ഫാത്തിമ അൽ മൻസൂരിയും ഓൾ ഇന്ത്യ സീനിയർ സൗത്ത് സോൺ വനിതാ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനും കേരള ക്രിക്കറ്റ് വുമൺസ് സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ നികേത വിനോദും വിശിഷ്ടാതിഥികളാണ്.
ഇൻഡക്ഷൻ ചടങ്ങിലെ പ്രധാന ആകർഷണമായി “കലിക” നൃത്ത ശിൽപം അരങ്ങേറും. മുപ്പതോളം കലാകാരന്മാർ അരങ്ങേറുന്ന ഈ നൃത്തശിൽപത്തിന്റെ ആശയം, സംവിധാനം, കൊറിയോഗ്രഫി ശ്യാം രാമചന്ദ്രൻ നിർവഹിക്കുന്നു. പ്രീതി ശ്രീകുമാർ ആണ് കലികയുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ജോസ് ഫ്രാൻസിസ് ശബ്ദമിശ്രണവും, ബിജു ഹരി ദൃശ്യങ്ങളും, ലൈറ്റ് ഡിസൈൻ വിഷ്ണു നാടകഗ്രാമവും ആണ് കൈകാര്യം ചെയ്യുന്നത്. ക്രീയേറ്റീവ് സപ്പോർട്ട് വിഷ്ണു നെട്ടത് ശരൺ എം എ എന്നിവർ ആണ്.