കൊച്ചി: സ്വർണ്ണക്കടത്തിൽ നിർണായക വിവരങ്ങൾ എൻ.ഐ.എയ്ക്ക് ലഭിച്ചു. അന്വേഷണത്തിൽ അവസാന കണ്ണികളെക്കുറിച്ചു സൂചന കിട്ടിയിട്ടുണ്ട്. പണമെത്തിക്കുന്നത് ഭീകര പ്രവർത്തനത്തിനെന്നാണ് റിപ്പോർട്ട് . വിദേശത്തുനിന്ന് പണം സ്വർണ്ണമാക്കിയാണ് കടത്തുന്നത്. ഏറെക്കാലമായി പണമെത്തിക്കുന്ന ഉറവിടങ്ങളിലേക്കും അന്വേഷണം നീളുന്നു.
തീവ്രവാദ ഗ്രൂപ്പുകൾ പരസ്പര സഹായ സംഘങ്ങളായിട്ടാണ് പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിലൂടെ നടത്തിയ കടത്തിന്റെ വിഷാദശാംശങ്ങൾ ശേഖരിച്ചു. കള്ളക്കടത്ത് സംഘം 3,600 ലധികം സ്വർണ്ണം കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളിലാണ് ഇത്രയും സ്വർണ്ണം നാലു വിമാനത്താവളങ്ങളിലൂടെ കടത്തിയത്.
നിരവധി വർഷങ്ങളായി വിവിധ ചാനലുകളിലൂടെ കേരളത്തിലേക്ക് സ്വർണ്ണക്കടത്ത് നടക്കുന്നുണ്ട്. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് വലിയ തോതിൽ സ്വർണം എത്തിക്കുന്നതിൽ ഏതാനും ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളുമുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരങ്ങൾ വ്യക്തമാക്കുന്നത്.