മനാമ: നീണ്ട 4 വർഷ കാലത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജെ.സി.സി അംഗവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ വടകര മണിയൂർ സ്വദേശി കെ.എം ഭാസകരന് ജനതാ കൾച്ചറൽ സെൻ്റർ ബഹ്റൈൻ കമ്മിറ്റി യാത്ര അയപ്പ് നൽകി. ബഹ്റൈൻ റോയൽ ഫ്ളൈയിറ്റ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ജെ.സി.സി ബഹ്റൈൻ പ്രസിഡൻറ് നജീബ് കടലായി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നികേഷ് വരപ്രത്ത്. ജയരാജ്, സന്തോഷ് മേമുണ്ട, ടി.പി വിനോദൻ, ദിനേശൻ അരീക്കൽ , വി.പി ഷൈജു ,ജയപ്രകാശൻ, ജിബിൻ, ശശീന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . യോഗത്തിൽ പൊന്നാട അണിയിക്കുകയും മെമെന്റോ നല്കുകയും ചെയ്തു. യാത്രയപ്പിന് ഭാസ്കരൻ നന്ദി പ്രകാശിപ്പിക്കുകയുംതന്റെ 41 വർഷത്തെ പ്രവാസ അനുഭവങ്ങൾ പങ്കു വെച്ചു സംസാരിക്കുകയും ചെയ്തു. പ്രിഭിലാഷ്, വിപിൻ ലാൽ, അഭിത്ത്, സുരേഷ്, സി.കെ വിനോദൻ, റെജി തോമസ്, ബിജു, രാജൻ എളവന തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ജിബിൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രജീഷ് നന്ദി പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി