മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഐഎസ്ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 ന്റെ ഭാഗമായി ഇന്ത്യൻ സ്കൂളിൽ മെയ് 13,14,15 തീയതികളിൽ ചതുരംഗ (ചെസ്) ടൂർണമെന്റ് നടത്തി. ഏറ്റവും പുതിയ ഫിഡെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ടൂർണമെന്റ് നടത്തിയത്. അർജുൻ ചെസ് അക്കാദമിയുടെ പിന്തുണയോടെയാണ് മത്സരം ഒരുക്കിയത്.
വിജയികളുടെ പേര് വിവരം ചുവടെ കൊടുക്കുന്നു.
അണ്ടർ-10 ആൺകുട്ടികൾ : 1.ഹഡ്സൺ ആന്റണി-5 പോയിന്റ്, 2.അർണവ് അജേഷ് നായർ-4 പോയിന്റ്, 3.നോയൽ എബ്രഹാം പുന്നൂസ്-4 പോയിന്റ്.
അണ്ടർ-10 പെൺകുട്ടികൾ: 1.യശ്വി കൗശൽ ഷാ-4.5 പോയിന്റ്, 2.സൈറ മഹാജൻ-4 പോയിന്റ്, 3.വർദിനി ജയപ്രകാശ്-4 പോയിന്റ്.
അണ്ടർ 16 ആൺകുട്ടികൾ: 1.പ്രണവ് ബോബി ശേഖർ-6.5 പോയിന്റ്, 2.അനീഷ് വാമൻ ഖോർജുങ്കർ-6 പോയിന്റ്, 3.വ്യോം ഗുപ്ത-6 പോയിന്റ്.
അണ്ടർ-16 പെൺകുട്ടികൾ: 1.കനുഷി കിഷോർ-6 പോയിന്റ്, 2.ധ്രുവി ശ്രീകാന്ത് പാണിഗ്രഹി-5 പോയിന്റ്, 3.ചാർവി ജെയിൻ-5 പോയിന്റ്.
ഓപ്പൺ കാറ്റഗറി വിജയികൾ: 1.പ്രണവ് ബോബി ശേഖർ-9 പോയിന്റ്, 2.പൃഥ്വി രാജ് പ്രജീഷ്-8 പോയിന്റ്, 3.അനീഷ് വാമൻ ഖോർജുങ്കർ-7 പോയിന്റ്.
വനിത ചെസ് ജേതാക്കൾ: 1. ധ്രുവി ശ്രീകാന്ത് പാണിഗ്രഹി-5 പോയിന്റ്, 2. ഖൻസ നസീം-4 പോയിന്റ്, 3. സഞ്ജന സെൽവരാജ്-3 പോയിന്റ്.

സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗം-സ്പോർട്സ് രാജേഷ് എംഎൻ, ഇസി അംഗം-ഫിനാൻസ് ബിനു മണ്ണിൽ വറുഗീസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, അർജുൻസ് ചെസ് അക്കാദമി സിഇഒ അർജുൻ കക്കാടത്ത്, കൺവീനർ തൗഫീഖ് എന്നിവർ ചെസ്സ് ടൂർണമെന്റിന്റെ സമാപനത്തിൽ പങ്കെടുത്തു. 280-ലധികം പേര് ആരോഗ്യകരമായ വൈജ്ഞാനിക മത്സരത്തിൽ പങ്കെടുത്തു. സ്കൂൾ ഇസ ടൗൺ കാമ്പസ് ജഷൻമാൽ ഓഡിറ്റോറിയത്തിലാണ് കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് നടന്നത്.
ഇന്ത്യൻ സ്കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് ആസാദി കാ അമൃത് മഹോത്സവം ആഘോഷത്തിന്റെ ഭാഗമായായാണ് ഒരുക്കിയത്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായിട്ട് കൂടിയാണ് സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, വടംവലി, കബഡി, അത്ലറ്റിക്സ് എന്നിവ ഉൾപ്പെടുന്ന കായിക മത്സരങ്ങളിൽ രാജ്യത്തെ വിവിധ സ്കൂളുകൾക്ക് പുറമെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെയും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആവേശകരമായ പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു. ഈ കായിക മത്സരങ്ങൾ വരും ആഴ്ചകളിൽ നടക്കും.