തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് ആറ് മാസം തടവാണ് കുറഞ്ഞ ശിക്ഷ. ഏഴ് വർഷം തടവാണ് പരമാവധി ശിക്ഷ. ഗവർണർ ഒപ്പിടുന്നതോടെ ഓർഡിനൻസ് നിലവിൽ വരും.നാശനഷ്ടങ്ങൾക്ക് ഉപകരണങ്ങളുടെ വിപണി വിലയുടെ ആറിരട്ടിവരെ നഷ്ടപരിഹാരം ഈടാക്കും. അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും നിയമത്തിന്റെ പരിധിയിൽപ്പെടുത്തി. സുരക്ഷാ ജീവനക്കാർക്കും പരിശീലനത്തിനെത്തുന്നവർക്കും നിയമപരിരക്ഷ നൽകും.ആയുർവേദ, ഹോമിയോ വിഭാഗങ്ങളിലെ ഉൾപ്പടെ ഹൗസ് സർജൻമാർ, പി.ജി ഡോക്ടർമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പഠിക്കുകയും രോഗീപരിചരണത്തിൽ ഏർപ്പെടുകയും ചെയ്യുന്ന എല്ലാവിദ്യാർത്ഥികളെയും ഇത്തരം പഠന കേന്ദ്രങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താണ് തീരുമാനം.6,600 ഹൗസ്സർജൻമാരും 5,000 പി.ജി ഡോക്ടർമാരും 5,500 നഴ്സിംഗ് വിദ്യാർത്ഥികളും ഇതിന് ആനുപാതികമായി പാരാമെഡിക്കൽ വിദ്യാർത്ഥികളും പഠനത്തിന്റെ ഭാഗമായി രോഗീപരിചരണത്തിൽ ഏർപ്പെടുന്നുണ്ട്.നിയമം സംബന്ധിച്ച് നേരത്തെ ചർച്ചകൾ നടന്നെങ്കിലും വിദ്യാർത്ഥികളെയും പഠനകേന്ദ്രങ്ങളെയും ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തോടെയാണ് നിയമം കൂടുതൽ സമഗ്രമാക്കാൻ തീരുമാനിച്ചത്.
Trending
- കോഴിക്കോട് വലിയങ്ങാടി കെട്ടിട ദുരന്തം: മരണം നാലായി; പ്രതിഷേധം ശക്തം
- വാണിജ്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു
- കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ഇറാഖിന്റെ കടന്നുകയറ്റം ബഹ്റൈന്‍ അപലപിച്ചു
- 81 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- തൊഴിലാളികളുടെ അവകാശങ്ങള്‍: എല്‍.എം.ആര്.എ. അവബോധ ശില്പശാല നടത്തി
- കടല്‍ക്കൊള്ളക്കാര്‍ ബഹ്റൈനി ബോട്ട് കൊള്ളയടിച്ചു
- പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ പരീക്ഷ
- ശബരിമല കൊടിമര നിർമ്മാണം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്, സംഭാവന നൽകിയത് 27പേർ

