മനാമ: കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം വർഗീയക്കെതിരെ യുള്ള ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഐവൈസിസി ബഹ്റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് കർണാടകയിലുണ്ടായത്. ഇത് മറ്റ് സംസ്ഥാനങ്ങളിലും പാർട്ടി മാതൃകയാക്കണമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. മനാമ കെ സിറ്റി ഹാളിൽ ചേർന്ന വിജയാഘോഷം ദേശീയ പ്രസിഡണ്ട് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലൻ ഐസക്ക്, ജോയിന്റ് സെക്രട്ടറിമാരായ ഷിബിൻ തോമസ്, ജയഫർ വെള്ളെങ്ങര , ആർട്സ് വിങ് കൺവീനർ ജോൺസൻ കൊച്ചി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പരസ്പരം മധുരം പങ്കുവെച്ചാണ് പ്രവർത്തകർ ആഘോഷത്തിൽ പങ്കുചേർന്നത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ഐവൈസിസി ഒൻപത് ഏരിയകളിലും മധുര വിതരണം നടത്തിയിരുന്നു.
Trending
- ‘മധ്യസ്ഥത എന്ന പേരിൽ സാമുവൽ ജെറോം പണം കവർന്നു, ചതി നിർത്തിയില്ലെങ്കിൽ സത്യം തെളിയിക്കും’; തലാലിന്റെ സഹോദരൻ
- പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പിടിച്ചിട്ടുമില്ല, വധിച്ചിട്ടുമില്ല,ഓപ്പറേഷൻ സിന്ദൂറിലെ അവ്യക്തത നീക്കിയേ മതിയാവൂ: മല്ലികാര്‍ജുന്‍ ഖര്‍ഗെ
- നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ
- 189 പേർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്ഫോടനക്കേസ്; ശിക്ഷാവിധി റദ്ദാക്കി, 12 പ്രതികളെയും വെറുതെ വിട്ട് ബോംബൈ ഹൈക്കോടതി
- സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിയത് മലയാളത്തിൽ
- പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം ബഹളമയം, ലോക്സഭ 12 മണി വരെ നിര്‍ത്തിവെച്ചു
- ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ്സ് സംഘടിപ്പിച്ചു.
- വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; 10 യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു