തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 724 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 64 പേർ വിദേശത്തുനിന്നും 68 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. 56 പേരുടെ ഉറവിടം അറിയില്ല. 24 ആരോഗ്യപ്രവർത്തകർക്കു രോഗബാധ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേർക്കാണ്.
ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തി നിരക്കാണ് കൂടുതൽ. 968 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് ബാധിച്ചുള്ള മരണം നാലാണ്. ആകെ 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ചികിത്സയിലുള്ളത് 9,371 പേരാണ്. ഇന്ന് 1,346 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. 453 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
ഇതുവരെ 3,38,038 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇതിൽ 9185 ഫലം വരാനുണ്ട്. 1,09,635 സാമ്പിളുകളിൽ 1,05,433 എണ്ണത്തിലും പരിശോധനാഫലം നെഗറ്റീവ് ആണ്.