മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം നടത്തിയ കായികോത്സവം മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ വച്ചു നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.നമ്പർ ഗെയിം, പിക്ക് ദി ഗ്ലാസ് വിത് ബലൂൺ, ബിസ്കറ്റ് ഗെയിം, ലെമൺ ആൻഡ് സ്പൂൺ റേസ് തുടങ്ങിയ വിവിധ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. പ്രിയ സുനിൽ, അനീഷ, തസ്ലീമ, ഷഹാന, ഹസീബ, റാഷിദ, സാജിദ, ഉമ്മു സൽമ തുടങ്ങിയവർ ജേതാക്കൾ ആയി.വിജയികൾക്കുള്ള സമ്മാനദാനം ഏരിയ പ്രസിഡന്റ് ഫാത്തിമ സാലിഹ്, ശൈമില നൗഫൽ, സഈദ റഫീഖ്, ബുഷ്റ റഹീം തുടങ്ങിയവർ നിർവഹിച്ചു. ലുലു അബ്ദുൽ ഹഖ്, ഷാനി സക്കീർ, ഫസീല മുസ്തഫ, ഷിജിന ആഷിഖ്, ഹെന ഹാരിസ്, നസീല ഷഫീഖ് തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. പരിപാടിക്ക് സൗദ പേരാമ്പ്രയും സോന സക്കരിയയും നേതൃത്വം നൽകി.
Trending
- കെ.എന്.എം ജനറല് സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്
- വിദ്യാര്ത്ഥികള് റിസ്ക് എടുക്കാന് തയാറാകണമെന്ന് സ്പീക്കര് എ.എന് ഷംസീര്
- യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ
- എലപ്പുള്ളി മദ്യനിര്മ്മാണ പ്ലാന്റിന് അനുമതി: സര്ക്കാര് പിന്മാറണമെന്ന് രമേശ് ചെന്നിത്തല