ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് കോൺഗ്രസ് തരംഗം തീർക്കുകയാണ്. 119 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 73 സീറ്റുകളുമായി ബി ജെ പി പിന്നാലെയുണ്ട്. 25 സീറ്റുകളാണ് ജെ ഡി എസ് ഇതുവരെ നേടിയത്.അതേസമയം, ഓപ്പറേഷൻ താമര തടയാൻ എം എൽ എമാരോട് ബംഗളൂരുവിൽ എത്താൻ നിർദേശം നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇവർക്കായി ഹെലികോപ്ടർ ബുക്ക് ചെയ്തു. വിജയികൾക്ക് വിമാന ടിക്കറ്റും എടുത്തു. മല്ലികാർജുൻ ഖാർഗെയുടെ ബംഗളൂരുവിലെ വസതിയിൽ എ ഐ സി സി ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുമുള്ള രൺദീപ് സിങ് സുർജേവാല, ഡി കെ ശിവകുമാർ, മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയിരുന്നു.ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് എല്ലാ മേഖലയിലും നേട്ടമുണ്ടാക്കി കോൺഗ്രസ് കനത്ത മുന്നേറ്റം നടത്തുന്നതിനിടെ രാഹുൽ ഗാന്ധി അജയ്യനാണെന്നും ആർക്കും തടയാനാകില്ലെന്നും ട്വീറ്റ് ചെയ്തിരിക്കുകയാണ് കോൺഗ്രസ്.
Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026

