മനാമ: സ്റ്റാർവിഷന്റെ ബാനറിൽ ഗുരു ഹൻസുൽ ഗനിയുടെ ശിക്ഷണത്തിലുള്ള ആറ് കുട്ടികളുടെ അരങ്ങേറ്റം ഇന്ന് ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടക്കും. ബൃന്ദാവനി ഡാൻസ് അക്കാദമി, ഡൈനാമിക് ആർട്ട് സെന്റർ എന്നിവരുടെ സഹകരണത്തോടെയാണ് “അരങ്ങേററം 2023” സംഘടിപ്പിക്കുന്നത്.
ദനത്ത് സിഇഒ നൂറ ജംഷീർ മുഖ്യാതിഥിയും ന്യൂ മില്ലേനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ്മ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ്മ എന്നിവർ വിശിഷ്ടാതിഥികളുമായിരിക്കും. ഇന്ന് (മെയ് 12) വൈകിട്ട് 6.30 നാണ് പരിപാടികൾ ആരംഭിക്കുക. ഗോപിഖ ഭാരതി രാജൻ, കാശ്വി ശ്രീ ശിവമുരുകൻ, നൗറീൻ ഹിക്മത്ത്, പവിത്ര മുത്തുവേൽ, സാൻവി ബക്ഷി, ശ്രുതിക സെന്തിൽ നാഥൻ എന്നിവരാണ് ഇന്ന് അരങ്ങേറുക.