ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ ക്ലബ് മാറ്റവാർത്തകളിൽ പ്രതികരിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. വാർത്തകൾ കാര്യമാക്കുന്നില്ലെന്നും എവിടെയാണെങ്കിലും മെസി സന്തോഷമായിരിക്കുകയാണ് പ്രധാനമെന്നും സ്കലോണി പറഞ്ഞു.’കളിക്കാര്‍ക്കൊപ്പവും ക്ലബിനൊപ്പവും ആരാധകര്‍ക്കൊപ്പവും എവിടെയാണോ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നത് അവിടെ കളിക്കട്ടെ. ദേശീയ ടീമിലേക്ക് പരിഗണിക്കുമ്പോള്‍ അദ്ദേഹം ഏത് ക്ലബിൽ കളിക്കുന്നു എന്നത് ഞങ്ങളെ ബാധിക്കുന്ന ഘടകമല്ല. അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമാകുമ്പോഴും ഞങ്ങള്‍ക്കെല്ലാം സന്തോഷമേയുള്ളു. ഞങ്ങള്‍ക്കൊപ്പം അദ്ദേഹവും സന്തോഷത്തോടെ ഇരിക്കണം’ – സ്കലോണി പറഞ്ഞു. ഖത്തറിലെ അല്‍-കാസ് ചാനലിനോടായിരുന്നു പരിശീലകന്റെ പ്രതികരണം.മെസി അടുത്ത സീസണിൽ പി എസ് ജി വിടുമെന്നുറപ്പയതോടെ നിരവധി ക്ലബുകളാണ് സൂപ്പർതാരത്തിന് പിന്നാലെയെത്തിയത്. എന്നാൽ ഒരു ക്ലബുമായും താരം ധാരണയിൽ എത്തിയതായി ഓദ്യോഗിക റിപ്പോർട്ടില്ല.കഴിഞ്ഞ വ്യാഴാഴ്ചയാണ് മെസി സൗദി ക്ലബുമായി കരാർ ഒപ്പുവച്ചെന്ന് വാർത്ത ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയതിന് പിന്നാലെ മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി ഇതിനെ തള്ളി രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഒരു ക്ലബുമായും ധാരണയിൽ എത്തിയിട്ടില്ല. സീസൺ ശേഷം മാത്രമേ തീരുമാനം ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഫുട്ബാൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും മെസിയുടെ ട്രാൻസ്ഫറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ‘മെസിയുടെ നിലവിലെ സാഹചര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. സീസണിനൊടുവിൽ മാത്രമെ എന്തെങ്കിലും തീരുമാനം പുറത്തുവിടൂ. അൽ ഹിലാൽ മുന്നോട്ടുവച്ച ഓഫർ ഏപ്രിൽ മുതൽ ചർച്ചയിലുള്ളതാണ്. ബാഴ്സലേണ മെസിയെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.ക്ളബിനെ അറിയിക്കാതെ സൗദി സന്ദർശനം നടത്തിയതിനാണ് മെസിയെ പി എസ് ജി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിൽ ക്ളബിനുവേണ്ടി കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല. ശമ്പളവും ലഭിക്കില്ല. സൗദി യാത്രയ്ക്ക് ക്ളബിനോട് മെസി അനുമതി തേടിയിരുന്നെങ്കിലും നിരസിച്ചിരുന്നു. ഇതിന് പിന്നാലെ സന്ദർശനം നടത്തിയതിനെതിരെയാണ് നടപടി. സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാണ് മെസി.
Trending
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍

