മനാമ: തിരുവനന്തപുരം ജില്ലയിലെ കണിയാപുരം അണ്ടൂർകോണം സ്വദേശി നൗശാദ് ശാഹുൽ ഹമീദ് (49 വയസ്സ്) ബഹ്റൈനിൽ മരണപ്പെട്ടു. അവധി ദിവസം താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്ന ഇദ്ദേഹം അത്യാസന്ന നിലയിൽ തൽസമയം ബുസൈറ്റീൻ കിംങ് ഹമദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഇന്ന് കാലത്ത് മരണപ്പെട്ടു. പത്ത് വർഷത്തോളമായി റാമീസ് ഹൈപ്പർമാർക്കറ്റിൽ ജോലിചെയ്യുകയായിരുന്നു.
ഇദ്ദേഹം നേരത്തെ 20 വർഷം ഒമാനിലായിരുന്നു.
മയ്യത്ത് നാട്ടിലെത്തിക്കുവാനുള്ള മതിയായ രേഖകൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം മരണാനന്തര സഹായ സമിതി ടീമിന്റെ സഹായത്തോടെ ചെയ്ത് വരുന്നു