തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവുവേട്ട. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് കണ്ണേറ്റുമുക്കിൽ ഇന്നോവ കാറിൽ ആന്ധ്രയിൽ നിന്നെത്തിച്ച 100 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. കാറിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റുചെയ്തു. ഇതിൽ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. കുടുംബവുമായി യാത്രചെയ്യുന്ന എന്ന തോന്നലുണ്ടാക്കാനാണ് സ്ത്രീയെയും കുട്ടികളെയും ഒപ്പംകൂട്ടിയതെന്നാണ് കരുതുന്നത്. വാഹനത്തിന്റെ നമ്പർ പ്ളേറ്റും വ്യാജമായിരുന്നു.വാടകയ്ക്കെടുത്ത കാറിലാണ് സംഘം കഞ്ചാവ് കടത്തിയത്. കുടുംബത്തോടെ ടൂർ പോകാനെന്ന് പറഞ്ഞ് വാടകയ്ക്കെടുത്ത കാറിൽ സംഘം ആന്ധ്രയിലേക്ക് പോവുകയും അവിടെ നിന്ന് കഞ്ചാവ് കൊണ്ടുവരികയുമായിരുന്നു. തുടർച്ചയായി 1300 കിലോമീറ്റർ വാഹനം ഓടിയതായി ജി പി എസിൽ നിന്ന് മനസിലാക്കിയതോടെ സംശയം തോന്നിയ വാഹന ഉടമ എക്സൈസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ണേറ്റുമുക്കിന് സമീപത്തെ ഒരു ഹോട്ടലിനടുത്ത് കാർ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കഞ്ചാവടക്കം വാഹനം മറ്റുചിലർക്ക് കൈമാറാനുളള ശ്രമത്തിനിടെയാണ് എക്സൈസ് സംഘം എത്തിയത്. പിടിയിലായവരിൽ ചിലർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ട്.
Trending
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി