
മനാമ: 47-ാമത് ക്രൗൺ പ്രിൻസ് വോളിബോൾ കപ്പ് റിഫയിലെ ഇസ ബിൻ റാഷിദ് വോളിബോൾ ഹാളിൽ നടന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പ്രതിനിധീകരിച്ച് ഫൈനൽ മത്സരത്തിൽ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. ദാർ കുലൈബ് ക്ലബ്ബും അൽ-അഹ്ലി ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 സെറ്റുകൾക്ക് പരാജയപ്പെടുത്തിയ ദാർ കുലൈബ് ക്ലബ്ബിന് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ കപ്പ് സമ്മാനിച്ചു.

