കൊച്ചി : ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ എം. ശിവശങ്കറിനെ ഒന്നാംപ്രതിയായും സ്വപ്ന സുരേഷ് രണ്ടാംപ്രതിയായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ശിവശങ്കറിനെതിരെ ഇ.ഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു, ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയിരിക്കുന്നത്. സന്തോഷ് ഈപ്പനുംപ്രതിപ്പട്ടികയിൽ ഉണ്ട്.അതേസമയം കേസിൽ സന്തോഷ് ഈപ്പനെയും എം. ശിവശങ്കറിനെയും മാത്രമാണ് ഇ.ഡി അറസ്റ്റു ചെയ്തിട്ടുള്ളത്. ആകെ 11 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. കുറ്റപത്രത്തിന്റെ പരിശോധനകൾക്ക് ശേഷം പ്രത്യേക കോടതി സ്വപ്ന അടക്കമുള്ള പ്രതികൾക്ക് സമൻസ് അയക്കും. കേസിൽ സ്വപ്ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്ന ഈ കേസിലെ പ്രധാനപ്പെട്ട പ്രതിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചത്. ലൈഫ് മിഷൻ അഴിമതിക്കേസിന്റെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്നും കള്ളപ്പണ ഇടപാടെന്നറിഞ്ഞു കൊണ്ടാണ് കോഴ കൈപ്പറ്റിയതെന്നുമാണ് കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
Trending
- വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം
- ബഹ്റൈനിലെ തൊഴിലിടങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായം നിര്‍ബന്ധമാക്കി
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ വിനോദ, സാംസ്കാരിക കേന്ദ്രമാക്കിമാറ്റാന്‍ നിര്‍ദ്ദേശം
- രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന നഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര
- മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി.
- നേരിന്റെ നായകന് ബഹറിൻ എ.കെ.സി.സി.യുടെ പ്രണാമം….
- നിലപാടുകളിൽ കാർക്കശ്യം; വിവാദങ്ങളുടെ തോഴൻ
- വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു