മനാമ സൂക്ക് കെഎംസിസി ശിഫ അല്‍ജസീറ മെഡിക്കല്‍ സെന്ററിന്റേയും മസാലി റസ്റ്റോറന്റിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ആയിരത്തി അഞ്ഞൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു . മനാമ ഡല്മണ് സെന്ററിന്റെ അടുത്ത് വെച്ച് നടത്തിയ പരിപാടിയില്‍ മനാമയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവാസികളാണ് പങ്കെടുത്തത് .
മനാമ സൂക്ക് കെഎംസിസി രണ്ടാം വര്‍ഷമാണ് വിപുലമായ രീതിയിലുള്ള ഇഫ്താര്‍ സംഘടിപ്പിക്കുന്നത് . കെഎംസിസി ബഹ്റെെന്‍ സംസ്ഥാന നേതാക്കളായ കെപി മുസ്തഫ , എപി ഫെെസല്‍ , സലീം തളങ്കര വിവിധ ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു . സൂക്ക് കെഎംസിസി നീരീക്ഷകനും സംസ്ഥാന സെക്രട്ടറിയുമായ അസ് ലം വടകര , നിസാര്‍ ഉസ്മാന് , ഇഖ്ബാല്‍ താനൂര്‍ എന്നിവരുടെ നേതൃത്വം സൂക്ക് ഇഫ്താര്‍ മികവുറ്റതാക്കി . വളണ്ടിയര്‍മാരുടെ ചിട്ടയായ പ്രവര്‍ത്തനം ഏറെ പ്രശംസനീയം ആയിരുന്നു . നിയാസ് (ഹൗസ് ഓഫ് ലക്ഷ്വറി ) അശ്റഫ് സാഹിബ് കാക്കണ്ടി , അല്‍റബീഅ് മെഡിക്കല്‍ സെന്റര്‍ , നൗഷാദ് സ്ക്കെെ , മലനാട് റസ്റ്റോറന്റ് തുടങ്ങിയര്‍ ഇഫ്താര്‍ സംഗമത്തിന് മികച്ച പിന്തുണ നല്കി .നാഫില്‍ , റഷീദ് എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ കാമറിയില്‍ പകര്‍ത്തി . ഹാഫിസ് , മുസ്തഫ സുറൂര്‍ , മുസ്തഫ ദിനാര്‍ ബൂട്ടിക്ക് , അന്‍സാര്‍ ദിനാര്‍ ബൂട്ടിക്ക് തുടങ്ങിയവരുടെ സേവനം വിലപ്പെട്ടതായിരുന്നു . മനാമ സൂക്ക് കെഎംസിസി ഭാരവാഹികളായ വിഎം അബ്ദുല്‍ ഖാദര്‍ , മുഹമ്മദ് സിനാന് , എംഎ ഷമീര്‍ , ഷംസു പാനൂര്‍ , ജബ്ബാര്‍ പഴയങ്ങാടി , മുഹമ്മദ് , അസീസ് ഫ്ളമിംഗോ , താജുദ്ദീന് ബാലുശ്ശേരി , റാഷിദ് പൂനത്ത് , സലീം കാഞ്ഞങ്ങാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി .