തിരുവനന്തപുരം: സ്നേഹയാത്ര എന്ന പേരിൽ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലും ബിഷപ്പ് ഹൗസുകളിലും ബിജെപി നേതാക്കളും അണികളും സന്ദർശിച്ച് വിശ്വാസികൾക്ക് ആശംസകൾ നേർന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ പെരുന്നാൾ ദിനത്തിൽ മുസ്ളീം വീടുകളെ സന്ദർശിക്കാനൊരുങ്ങുകയാണ് ബിജെപി. പാർട്ടിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എം.പിയാണ് ഈ വിവരം അറിയിച്ചത്. വിഷുവിന് ബിജെപി പ്രവർത്തകർ എല്ലാവർക്കുമൊപ്പം ആഘോഷിക്കണമെന്നും മറ്റുള്ളവരെ വീട്ടിലേക്ക് ക്ഷണിച്ച് കൈനീട്ടം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.ജാതിമതപ്രാദേശിക ചിന്തകൾക്കതീതമായി ഇന്ത്യക്കാർ ഒന്നാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് സാക്ഷാത്കരിക്കാൻ ബിജെപി പ്രവർത്തകർ പ്രയത്നിക്കുകയാണെന്ന് ജാവദേക്കർ ചൂണ്ടിക്കാട്ടി. ഈസ്റ്ററിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ക്രിസ്ത്യൻ ദേവാലയത്തിലെത്തി വിശ്വാസികൾക്ക് ആശംസ നേർന്നിരുന്നു. ഉയിർപ്പ് ദിനത്തിലും വിശുദ്ധവാരത്തിലും പ്രധാനമന്ത്രിയുടെ ആശംസയറിയിച്ച എട്ട് ലക്ഷം കാർഡുകളാണ് പ്രവർത്തകർ വിതരണം ചെയ്തത്. നേതാക്കൾ ഈസ്റ്ററിന് സഭാദ്ധ്യക്ഷന്മാരെ സന്ദർശിച്ചപ്പോൾ പാർട്ടി പ്രവർത്തകർ പള്ളികളിലേക്കും വിശ്വാസികളുടെ വീട്ടിലേക്കും സ്നേഹയാത്ര നടത്തുകയായിരുന്നു. ഇതേ തരത്തിലാകും പെരുനാൾ ദിനത്തിൽ ഗൃഹസന്ദർശനവും ആശംസകൾ നേരുന്നതുമായ പരിപാടി നടക്കുക.
Trending
- മടങ്ങുന്ന, പുന്നപ്രയുടെ സമരനായകന്; പിറന്ന മണ്ണില്‍ അവസാനമായി വിഎസ്, ഡിസിയിലെ പൊതുദര്‍ശനം ചുരുക്കി
- ബഹ്റൈൻ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 76,000 ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടി
- ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; അപകടം പറന്നിറങ്ങിയതിന് പിന്നാലെ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ
- മുൻ മുഖ്യമന്ത്രി വി .എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപെടുത്തി
- വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം
- ബഹ്റൈനിലെ തൊഴിലിടങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായം നിര്‍ബന്ധമാക്കി
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ വിനോദ, സാംസ്കാരിക കേന്ദ്രമാക്കിമാറ്റാന്‍ നിര്‍ദ്ദേശം
- രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന നഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര