മനാമ: ബഹ്റൈനിൽ സാധുതയുള്ളതും കാലഹരണപ്പെട്ടതുമായ എല്ലാ സന്ദർശന വിസകളുടെയും സാധുത മൂന്നുമാസത്തേക്ക് കൂടി നീട്ടുന്നതായി നാഷണൽ, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് (എൻപിആർഎ) പ്രഖ്യാപിച്ചു. 2020 ജൂലൈ 21 മുതൽ 2020 ഒക്ടോബർ 21 വരെയാണ് കാലാവധി നീട്ടുന്നത്.
2020 ഒക്ടോബർ 21 ന് അപ്പുറം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് അവരുടെ സന്ദർശന വിസ പുതുക്കുന്നതിന് ഇ-വിസ പോർട്ടൽ വഴി അപേക്ഷിക്കാൻ അനുവാദമുണ്ടെന്നും എൻപിആർഎ വ്യക്തമാക്കി. എല്ലാ സന്ദർശന വിസകളുടെയും അപേക്ഷ കൂടാതെ തന്നെ പുതുക്കപ്പെടും. കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി.