കളമശേരി: ട്രെയിനിൽ നിന്നു കുറ്റിക്കാട്ടിൽ വീണ് അബോധാവസ്ഥയിൽ കിടന്ന യുവതിയെ രക്ഷിച്ചത് പൊലീസ്. നെട്ടൂർ ഐ എൻ ടി യു സി ജംഗ്ഷന് സമീപം വെെലോപ്പിള്ളി വീട്ടിൽ സോണിയയെ(35) ആണ് എസ് ഐ കെ എ നജീബ്, പൊലീസുകാരായ ആർ ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി എ നസീബ് എന്നിവർ രക്ഷപ്പെടുത്തിയത്.ബംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ നിന്ന് ഇന്നലെ പുലർച്ചെ 2.20നാണ് സോണിയ ട്രെയിനിൽ നിന്ന് വീണത്.ഒരു സ്ത്രീ കളമശേരിയ്ക്കും ഇടപ്പള്ളിയ്ക്കും ഇടയിൽ വീണതായി ലോക്കോ പെെലറ്റ് കളമശേരി റെയിൽവേ സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു.തുടർന്ന് എസ് ഐ നജീബും സംഘവും കളമശേരി മുതൽ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്ന് തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്തിയില്ല.തിരികെ പോകുമ്പോഴാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തെ കുറ്റിക്കാട്ടിൽ കിടന്ന സോണിയയെ കണ്ടത്.ഉടൻ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.മുരളിയുടെയും കാർമിലിയുടേയും മകളായ സോണിയ പുനെയിൽ ഹോം നഴ്സാണ്.ജോലിസ്ഥലത്തുനിന്ന് വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്
Trending
- നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കടത്തു കേസ് വിചാരണ ഒക്ടോബര്‍ 28ലക്ക് മാറ്റി
- തൊഴിലുടമയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണം മോഷ്ടിച്ച വീട്ടുവേലക്കാരിക്ക് തടവുശിക്ഷ
- അറബ് വായനാമത്സരത്തില്‍ ബഹ്റൈനി വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്‍
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
