കേരളത്തിൽ നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പം ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോർഡ് ആസ്ഥാനം സന്ദർശിച്ചു. ചെയർമാൻ മീനേഷ് ഷായുമായി കൂടിക്കാഴ്ച നടത്തി. കിസാൻ റെയിൽ ഗതാഗത സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ കാലിത്തീറ്റയുടെ അസംസ്കൃത വസ്തുക്കൾ സംസ്ഥാനത്ത് എത്തിക്കുന്നതിനായി കേരള സർക്കാർ നൽകിയ പ്രൊപ്പോസൽ ക്ഷീരവികസന ബോർഡ് വഴി കേന്ദ്രസർക്കാരിന് സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കാം എന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരകർഷകർക്ക് 100 തൊഴിൽ ദിനം നൽകുന്ന മാതൃകയിൽ കേന്ദ്രസർക്കാരിനെ കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലും ക്ഷീര കർഷകരെ ഉൾപ്പെടുത്തിക്കാൻ വേണ്ട ഇടപെടൽ നടത്താമെന്നും ചെയർമാൻ ഉറപ്പ് നൽകി. കേരളത്തിലെ പശുക്കളുടെ ഉത്പാദനക്ഷമ ഉയർത്താനായി ലിംഗനിർണയം നടത്തിയ ബീജത്തിന്റെ ഉപയോഗം കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കോഴിക്കോട് ഡോ. വർഗീസ് കുര്യൻ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത്, ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിവരുന്ന ചാണക സംസ്കരണത്തിന്റെ പൈലറ്റ് പദ്ധതി കേരളത്തിൽ തുടങ്ങുന്നത്, പാലിലെ അഫ്ലാടോക്സിൻ ഉൾപ്പെടെയുള്ള ഗുണനിലവാര പ്രശ്നങ്ങൾ പരിഹരിക്കുന്നത്, പശുക്കളിലെ ഭ്രൂണമാറ്റ സാങ്കേതികവിദ്യ കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കൊല്ലം ജില്ലയിൽ ഒരു ആധുനിക ഡയറി പ്ലാന്റ് സ്ഥാപിക്കുന്നത്, കേരള സർക്കാരിന്റെ കന്നുകാലി വികസന ബോർഡിന്റെ വിവിധ പദ്ധതികളുമായി ദേശീയ ക്ഷീര വികസന ബോർഡ് യോജിച്ചു പ്രവർത്തിക്കുന്നത്, തുടങ്ങിയ വിവിധ വിഷയങ്ങളിൽ ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ധാരണയായി. കേരളത്തിന്റെ വകുപ്പ് സെക്രട്ടറി ശ്രീ പ്രണബ് ജ്യോതിനാഥ് ഐഎഎസ്, മിൽമ ചെയർമാൻ കെ എസ് മണി, തിരുവനന്തപുരം മേഖലാ യൂണിയൻ കൺവീനർ ശ്രീ. ഭാസുരാംഗൻ, ദേശീയ ക്ഷീര വികസന ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Trending
- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
