മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി കമ്മ്യൂണിറ്റി റെസ്റ്റോറന്റ് പ്രീമിയര്‍ ഹോട്ടലുമായി സഹകരിച്ച് സല്‍മാബാദിലെ മൂന്ന് ലേബര്‍ ക്യാമ്പുകളിലായി മുന്നൂറോളം തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.
ബഹ്റൈന്‍ ലാല്‍കെയേഴ്സ് കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, ട്രഷറര്‍ അരുണ്‍.ജി.നെയ്യാര്‍, വൈസ് പ്രസിഡണ്ട് ഡിറ്റോ ഡേവിസ് എന്നിവര്‍ നേതൃത്വം നല്കി. തോമസ് ഫിലിപ്പ് , രഞ്ജിത്ത്, പ്രദീപ് ,നിധിന്,ജൈസണ് എന്നിവര്‍ നിയന്ത്രിച്ചു.