അമരാവതി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വിവാഹം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയർ കോളജിലെ അധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയായ വിദ്യാർഥിയെ കബളിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥിയാണ്. അധ്യാപകൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്. മാർച്ച് 29 ന് പരീക്ഷ കഴിഞ്ഞയുടനെ പെൺകുട്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വിവാഹം കഴിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ചലപതിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്ത് മാർച്ച് 31ന് അറസ്റ്റ് ചെയ്തു. ബൊമ്മനപ്പള്ളി സ്വദേശിയായ ചലപതി, മൂന്ന് വർഷം മുമ്പ് അതേ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു
Trending
- പ്രധാനമന്ത്രി മാര്‍ച്ച് 11ന് കേരളത്തില്‍; ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കും
- പൈതൃക ഗ്രാമ സായാഹ്നോത്സവം മാര്‍ച്ച് 3ന് തുടങ്ങും
- നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും; സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി
- ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടുന്നതിനെതിരെ സി.ഐ.ടി.യു. ഹൈക്കോടതിയില്‍
- ഇന്ത്യന്‍ കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ
- ഗുദൈബിയയില്‍ വാഹനാപകടം; സ്ത്രീ മരിച്ചു
- നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി
- മലപ്പുറം പി. മൂസ അവാര്‍ഡ് കെ. അജിതയ്ക്ക്
