കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ ഒരാളായ ഫൈസല്‍ ഫരീദ് യുഎഇ പോലീസിന്റെ കസ്റ്റഡിയില്‍. രണ്ട് ദിവസത്തിനകം ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികളാരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
കൊറോണ പരിശോധനകളുടെ ഭാഗമായുള്ള നിരീക്ഷണം ശക്തമായതിനാല്‍ ദുബായില്‍ നിന്ന് മറ്റ് എമിറേറ്റ്സുകളിലേക്ക് മാറാനുള്ള ഫൈസലിന്റെ തുടക്കത്തിലെ ശ്രമങ്ങളും വിഫലമായിരുന്നു. ഫൈസലിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര-ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളും ശക്തമാക്കിയിരുന്നു.