കോഴിക്കോട്: കരിപ്പൂരിൽ ആറ് കേസുകളിലായിട്ടാണ് 5 കിലോയോളം സ്വർണം പിടിച്ചെടുത്തത്. 4 യാത്രക്കാരിൽ നിന്ന് പിടികൂടിയത് 3455 ഗ്രാം സ്വർണ്ണം. 2 ദിവസത്തിനിടെ പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം. ഇന്നലെയും ഇന്നുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 3 കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം ആറു വ്യത്യസ്ത കേസുകളിലായി ഡി ആർ ഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി.
ഇന്ന് രാവിലെ ജിദ്ദയിൽനിന്നും ഉംറ തീർത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരിൽ നിന്നുമായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചു കൊണ്ടുവന്ന 3455 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്സൂളുകളാണ് പിടികൂടിയത്.