
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്റൈൻ കുടുംബങ്ങളുടെ മജ്ലിസുകൾ സന്ദർശിച്ചു. അൽ അസ്ഫൂർ കുടുംബം, ഫൈസൽ ജവാദ്, അൽ സയാനി കുടുംബം, അബ്ദുല്ല ബിൻ ഹമദ് അൽ നുഐമി, അദേൽ അൽ ആലി, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ സമീർ അബ്ദുല്ല നാസ് എന്നിവരുടെ മജ്ലിസുകളാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സന്ദർശിച്ചത്. മജ്ലിസുകളുടെ ആതിഥേയർക്കും അതിഥികൾക്കും കിരീടാവകാശിയും പ്രധാനമന്ത്രിയും റമദാൻ ആശംസകൾ കൈമാറി. ബഹ്റൈൻ കുടുംബങ്ങൾക്കും താമസക്കാർക്കുമിടയിൽ തലമുറകളായി സാമൂഹിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ റമദാൻ മജ്ലിസുകളുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

