ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ചാറ്റ് ജിപിടി സാങ്കേതിക മേഖലയിലെ ഒരു പുതിയ തരംഗമാണ്. മനുഷ്യൻ ചെയ്യുന്ന പല ജോലികളും അതിന്റെ പുതിയ പതിപ്പായ ചാറ്റ് ജിപിടി 4 ന് വഴിമാറുമെന്നാണ് കരുതുന്നത്. ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷകൾ പോലും വളരെ എളുപ്പത്തിൽ പാസായി, ചാറ്റ് ജിപിടി മികവ് പുലർത്തി.
ചികിത്സാരംഗത്തെ ഡോക്ടർമാർക്ക് പോലും കണ്ടെത്താൻ കഴിയാത്ത ചില കാര്യങ്ങൾ ഇതിന്റെ സഹായത്തോടെ സാധിക്കുമെന്നാണ് പുതിയ സംഭവം. വളർത്തുനായയുടെ രോഗം എന്താണെന്ന് മനസിലാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർ പരാജയപ്പെട്ടപ്പോൾ, ചാറ്റ് ജിപിടി അത് കണ്ടെത്തി അതിൻ്റെ ജീവൻ രക്ഷിച്ചുവെന്ന് കൂപ്പർ എന്ന ട്വിറ്റർ ഉപയോക്താവ് അവകാശപ്പെട്ടു.
തന്റെ വളർത്തുനായ ‘സാസി’ രോഗബാധിതനായപ്പോൾ നിരവധി വെറ്ററിനറി ഡോക്ടർമാരുടെ അടുത്തേക്ക് റഫർ ചെയ്തെങ്കിലും ഫലമുണ്ടായില്ലെന്നും ഒടുവിൽ ചാറ്റ് ജിപിടി 4 ൽ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചപ്പോൾ കൃത്യമായ പരിഹാരം നിർദ്ദേശിച്ചുവെന്നും ഇപ്പോൾ രോഗം പൂർണ്ണമായും ഭേദമായെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നായയ്ക്ക് അസുഖം വന്നപ്പോൾ ആദ്യം വെറ്ററിനറി ഡോക്ടർമാരുടെ സഹായത്തോടെ ആശ്വാസം നൽകിയെങ്കിലും പിന്നീട് സ്ഥിതി വഷളായതായി കൂപ്പർ പറഞ്ഞു. തുടർന്ന് ചാറ്റ് ജിപിടിയുടെ സഹായം തേടിയെന്നും അതിൽ നിന്നുള്ള നിർദ്ദേശപ്രകാരം താൻ വീണ്ടും മറ്റൊരു വെറ്ററിനറി ഡോക്ടറെ സമീപിച്ചുവെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ രോഗം പൂർണ്ണമായും ഭേദമായെന്നും അദ്ദേഹം അവകാശപ്പെട്ടു.