ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യവും, ബഹ്റൈനിലെ, അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് അടൂരിന്റെ സജീവ അംഗവുമായിരുന്ന ശ്രീ. സാം അടൂരിന്റെ വേർപാടിൽ പ്രസ്ഥാനത്തിന്റെ അനുശോചനം രേഖപ്പെടുത്തി
ജീവകാരുണ്യ മേഖലയിൽ വേറിട്ട വഴികളിൽ കൂടി സഞ്ചരിച്ച് സമൂഹത്തിലെ അശരണായവരെ സഹായിച്ചിരുന്ന പ്രിയ സഹോദരൻ, ബഹ്റൈനിലെ മലയാളികൾ എന്നും ഓർക്കുന്ന സാധാരണ വ്യക്തിത്വത്തിന് ഉടമയാണ്… തന്റെ ജോലിത്തിരക്കിലും പാവപ്പെട്ടവരുടെ പ്രയാസങ്ങളിൽ പങ്ക് ചേർന്ന് അവരെ തന്നാൽ ആവുന്ന വിധം സഹായിക്കുവാൻ അദ്ദേഹം കാണിച്ചിരുന്ന മനസ് ഏവർക്കും ഒരു മാതൃക ആയിരുന്നു. പല വിധമായ അസുഖങ്ങൾ ഉണ്ടായിട്ടു പോലും, ആരും പറയുന്നത് കേൾക്കാതെ ഈ Covid കാലത്ത് മറ്റ് ഉള്ളവർക്ക് വേണ്ടി ഫുഡ് കിറ്റ് വിതരണത്തിലും മറ്റു സഹായത്തിനും പങ്കാളിയായിരുന്നു… അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.