മലേഗാവ്: സവർക്കർ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവർക്കറിനെതിരായ അപകീർത്തികരമായ ഒരു പരാമർശവും സഹിക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇത്തരം പരിഹാസങ്ങൾ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കുമെന്നും ഉദ്ധവ് മുന്നറിയിപ്പ് നൽകി. സവർക്കർ തന്റെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തെ പരിഹസിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടുനിൽക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.
14 വർഷത്തോളം ആൻഡമാൻ സെല്ലുലാർ ജയിലിൽ സങ്കൽപ്പിക്കാനാവാത്ത പീഡനമാണ് സവർക്കർ ഏറ്റുവാങ്ങിയത്. അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് നമുക്ക് വായിക്കാൻ മാത്രമേ കഴിയൂ. അതൊരു തരം ത്യാഗമാണ്. സവർക്കറിനെതിരായ അപകീർത്തികരമായ ഒരു പരാമർശവും പ്രോത്സാഹിപ്പിക്കില്ലെന്നും താക്കറെ പറഞ്ഞു.