
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വെബ് അധിഷ്ഠിത വിശുദ്ധ ഖുർആൻ പാരായണ മത്സരത്തിന്റെ നാലാമത് പതിപ്പ് ആരംഭിച്ചതായി നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് മന്ത്രാലയം അറിയിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് വിശുദ്ധ ഖുർആൻ പാരായണ മത്സരം നടക്കുന്നത്. നീതിന്യായ മന്ത്രാലയത്തിന്റെ നീതിന്യായ-ഇസ്ലാമിക് അഫയേഴ്സ് അണ്ടർസെക്രട്ടറി, ജഡ്ജി ഇസ സാമി അൽ-മന്നായിയുടെ അധ്യക്ഷതയിൽ ചേർന്ന ആഗോള മത്സരത്തിന്റെ സൂപ്പർവൈസറി കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.


