തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 157 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 62 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. ഇവരില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ബി.എസ്.എഫുകാര്‍ക്കും മൂന്ന് ഐ.ടി.ബി.പി ജവാന്മാര്ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് രണ്ട് മരണം ഉണ്ടായി. തൃശൂര്‍ തമ്പുരാന്‍പടി സ്വദേശി അനീഷ് (39), കണ്ണൂര്‍ സ്വദേശി മൊഹമ്മദ് സലേഹ് (25) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം 339 , എറണാകുളം 57 , മലപ്പുറം 42 , കൊല്ലം 42 , പത്തനംതിട്ട 39 , കോഴിക്കോട് 33 , തൃശൂര്‍ 32 , ഇടുക്കി 26 , പാലക്കാട് 25 , കണ്ണൂര്‍ 23 , ആലപ്പുഴ 20 , കാസറഗോഡ് 18 , കോട്ടയം 13 , വയനാട് 13 , എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 228 പേര് രോഗമുക്തരായി. പാലക്കാട് 72 , മലപ്പുറം 37 , കാസര്‍ഗോഡ് 23 , പത്തനംതിട്ട 18 , കൊല്ലം 17 , ആലപ്പുഴ 13 , കോഴിക്കോട് 10 , കണ്ണൂര്‍ 8 , തൃശൂര്‍ 8 , കോട്ടയം 7 , എറണാകുളം 7 , ഇടുക്കി 6 , തിരുവനന്തപുരം 1 , വയനാട് 1 എന്നിങ്ങനെയാണ് രോഗം ഭേദമായത്.
10,275 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5372 പേര് നിലവില്‍ ചികിത്സയിലുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 183,900 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,432 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 804 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16052 സാമ്പിളുകളാണ് പരിശോധിച്ചത്.
ആകെ 271 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.