മനാമ: സാമൂഹിക പ്രവർത്തകനായ സാം അടൂരിന്റെ വിയോഗത്തിൽ സോമൻ ബേബി അനുസ്മരിച്ചു.
” സാം അടൂരിന്റെ വേർപാട് നമ്മളെ എല്ലാവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്നുപോയ വലിയ മനുഷ്യൻ. നേരിന്റെ ആൾരൂപമായി എല്ലായിടത്തും ഓടിനടന്ന ഒരു വലിയ വലിയ മനുഷ്യൻ. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്. എങ്ങനെയാണ് ഈ വലിയ ദുഃഖത്തിൽ പങ്കുചേരുക എന്നറിയത്തില്ല. അത്രമാത്രം വളരെ പ്രയാസത്തിലാണ് ഞാൻ ഇത് എഴുതുന്നത് ഇത് വായിക്കുന്നത്, ഇത് പറയുന്നത്. കാരണം ഞാൻ ഓർക്കുകയാണ് അദ്ദേഹം ഇവിടെ പല പരിപാടികളും നടത്തി. അലക്സാൻഡർ ജേക്കബ് സാറിനെ കൊണ്ടുവന്നു വളരെ പ്രഗല്ഭമായ പ്രസംഗങ്ങൾ ഒക്കെ ഇവിടെ നടത്തി. അങ്ങനെ മറ്റു പലരെയും ഇവിടെ കൊണ്ടുവന്നു. അതിനേക്കാളൊക്കെ ഉപരിയായി അദ്ദേഹം എല്ലാവരെയും സഹായിക്കാനായി ഓടിനടക്കുകയായിരുന്നു. ഇപ്പോൾ തന്നെ അദ്ദേഹം കൊറോണയുടെ സമയത്ത് ഒരു മെസ്സേജ് അയച്ചിരിക്കുന്നു. ഇന്ന് രാവിലെ എന്റെ സുഹൃത്ത് നിസാർ എനിക്ക് അയച്ചു തന്നു. അത് കേട്ടപ്പോൾ വളരെയധികം ദുഃഖം തോന്നി. അദ്ദേഹം പറയുകയാണ് എല്ലാവരും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം എന്നിങ്ങനെ വളരെ കാര്യമായി എല്ലാം ഉപദേശിക്കുന്നു. വളരെ പ്രയാസപ്പെട്ട സമയമാണ്. ഇതെല്ലം പറഞ്ഞു എല്ലാവരെയും അത്രമാത്രം ബോധവൽക്കരിച്ച ആ മനുഷ്യൻ സ്വയം ഇതുചെയ്യാൻ മറന്നുപോയല്ലോ എന്നോർത്ത് ഞാൻ വല്ലാതെ ദുഃഖിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നമുക്കറിയില്ല. ഞാൻ ഓർക്കുകയാണ് അവസാനത്തെ അദ്ദേഹത്തിന്റെ പ്രോഗ്രാം കെസ്റ്ററിന്റെ ആയിരുന്നു. അത് ഇന്ത്യൻ ക്ലബ്ബിൽ വച്ചായിരുന്നു നടത്തിയത്. പക്ഷെ ആൾ വളരെ കുറവായിരുന്നു. കെസ്റ്റർ വിഷമിച്ചു. എന്നാലും പരിപാടിയൊക്കെ നടന്നു. അതുകഴിഞ്ഞു അദ്ദേഹം കെസ്റ്ററിനോട് പറഞ്ഞു ഇവിടെ നിറഞ്ഞു കവിയുന്ന സദസ്സിൽ ഞങ്ങൾ കെസ്റ്ററിനെ കൊണ്ടുവരും. അത് എന്റെയൊരു വാക്കാണ് എന്ന് അദ്ദേഹ പറയുകയുണ്ടായി. അത്രമാത്രം ദുഖത്തിലായിരുന്നു അദ്ദേഹം. പക്ഷെ അദ്ദേഹം പിന്നെയും ആൾക്കാർക്കിടയിൽ ഇറങ്ങിച്ചെന്ന് ഒരുപാട് പേരെ സഹായിക്കാൻ മുൻകൈയെടുത്ത് അങ്ങനെയൊരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സ്വയം ജീവിക്കാൻ മറന്നുപോയ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിൻറെ വേർപാട് നമ്മെയെല്ലാം വളരെ ദുഃഖത്തിലാഴ്ത്തിയിരിക്കയാണ്. പ്രിയപ്പെട്ട കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഈ അവസരത്തിൽ എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Trending
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍

