കൊച്ചി: ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്റിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഗുരുതരമായ പല രോഗാവസ്ഥകളും അദ്ദേഹത്തിൽ പ്രകടമാണെന്നാണ് ബുള്ളറ്റിനിൽ പറയുന്നത്.
അടിസ്ഥാന ആരോഗ്യ സൂചികകളൊന്നും അനുകൂല നിലയിലല്ല. മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ മേൽനോട്ടത്തിൽ അദ്ദേഹം എക്മോ സപ്പോർട്ടിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മന്ത്രി പി രാജീവ്, സത്യൻ അന്തിക്കാട്, ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ്, വി എം സുധീരൻ എന്നിവർ ഇന്നലെ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഡോ.വി.പി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസെന്റിനെ ചികിത്സിക്കുന്നത്.