പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പരാതി നൽകാനെത്തിയ അറുപതുകാരിയെ പൊലീസ് സ്റ്റേഷനിലിരുത്തിയത് 12 മണിക്കൂർ. വീട് ആക്രമിക്കാനെത്തിയവർക്കെതിരെ പരാതി നൽകാനെത്തിയ മണ്ണാർക്കാട് സ്വദേശിനി രുക്മിണിക്കാണ് നാട്ടുകൽ പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്.
മൊഴി രേഖപ്പെടുത്താൻ മണ്ണാർക്കാട് കോടതി നിർദേശിച്ചിട്ടും പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും രുക്മിണി പറഞ്ഞു. സംഭവം അന്വേഷിക്കുമെന്ന് മണ്ണാർക്കാട് ഡിവൈ.എസ്.പി പ്രതികരിച്ചിട്ടുണ്ട്.