മനാമ: ലോക കാലാവസ്ഥാ ദിനവും ലോക ജല ദിനവും പ്രമാണിച്ച് കാലാവസ്ഥാ വ്യതിയാനവും നമ്മളും എന്ന വിഷയത്തിൽ പി പി എഫ് സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് (മാർച്ച് 25 ശനിയാഴ്ച ) വൈകീട്ട് 7.30 ന്.
മാർച്ച് 22 ലോക ജല ദിനവും മാർച്ച് 23 ലോക കാലാവസ്ഥാ ദിനവും ആയി ആചരിക്കുകയാണ്. ഇത്തരം വിഷയങ്ങളിൽ ഒരു അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി പി എഫ് വെബിനാർ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന കാലാവസ്ഥാ പ്രവർത്തകനും യു എൻ പരിസ്ഥിതി വിദഗ്ധനുമായ ശ്രീ എൻ. വാസുദേവൻ ഐ എഫ് എസ് ആണ് വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നത്. മഹാരാഷ്ട്ര ചീഫ് ഫോറസ്ററ് കൺസർവേറ്റർ ആയി റിട്ടയർ ചെയ്ത വ്യക്തിത്വമാണ് ശ്രീ . എൻ . വാസുദേവ്.
പുരോഗമനപരമായ സാമൂഹിക-രാഷ്ട്രീയ വീക്ഷണം പങ്കിടുന്ന ഡോക്റ്റർമ്മാർ, എഞ്ചിനിയർമ്മാർ , ലോയേർസ്സ് , കമ്പനി എക്സിക്യൂട്ടീവ്സ്, അധ്യാപകർ, ആരോഗ്യരംഗത്തെ വിദഗ്ധർ, ചാർട്ടേർഡ് എക്കൗന്ണ്ടന്റ്സ് തുടങ്ങിയ പ്രൊഫഷണലുകളുടെ ഒരു കൂട്ടായ്മയാണ് പി പി എഫ് അഥവാ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം.
രോഗമന വീക്ഷണമുള്ള പ്രൊഫഷണലുകളുടെ വൈദഗ്ധ്യം ഒരുമിച്ച് കൊണ്ടുവരികയും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക വികസനത്തിന് ക്രിയാത്മകമായ സംഭാവനകൾ നമ്മുടെ നാടിന്റെ വികസനത്തിനായി നൽകുകയും ചെയ്യുക എന്നതാണ് പി പി എഫിന്റെ പ്രധാന ലക്ഷ്യം.
2022 ജൂലായ് 1 നു മുൻ ധനകാര്യമന്ത്രി ശ്രീ തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത കൂട്ടായ്മയുടെ മൂന്നാമത്തെ പൊതു പരിപാടിയാണ് ഇന്ന് നടക്കുന്നത്. ഇതിനു മുൻപായികേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം- സാധ്യതകളും വെല്ലുവിളികളും, ഓരോ വീട്ടിലും ഒരു വൈദ്യുതി നിലയം (സോളാർ എനർജി ) എന്നീ കാലിക പ്രസക്ത വിഷയങ്ങളിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.
തല്പരരായ മുഴുവൻ ആളുകളും പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നതായി കൂട്ടായ്മാ ഭാരവാഹികൾ പറഞ്ഞു. 2043406344 PPFBH എന്ന സൂം മീറ്റിംഗ് ഐ ഡി യും പാസ്സ്വേർഡും ഉപയോഗിച്ച് മീറ്റിങ്ങിൽ കയറുവാനും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുവാനും കഴിയും. https://goo.su/Vj3O1Qa എന്ന എഫ് ബി പേജിലൂടെ പരിപാടി വീക്ഷിക്കുവാനും കഴിയും. കൂടുതൽ വിവരങ്ങൾക്കായി ഇ.എ സലിം (29458870) , ഡോ കൃഷ്ണകുമാർ (33321606) , ഹരിപ്രകാശ് (38860719) , റാം എന്നിവരെ ബന്ധപ്പെടാവുന്നതാണ്.