
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അൽ സഖിർ പാലസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റോയൽ കൗൺസിൽ അംഗങ്ങളും, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും രാജാവിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. ബഹ്റൈൻ ജനതയ്ക്കും പ്രവാസി സമൂഹങ്ങൾക്കും വിശുദ്ധ റമദാൻ മാസത്തിൽ രാജാവ് ആശംസകൾ അറിയിച്ചു.

