കൽപറ്റ / പത്തനംതിട്ട: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് വയനാട്ടിലും പത്തനംതിട്ടയിലും പ്രതിഷേധവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
വയനാട് കൽപ്പറ്റയിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് അക്രമാസക്തമായി. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.
പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് മുകളിൽ കയറിയും ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസിന്റെ മതിലിൽ കയറിയും മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.