കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരായ പരാതിയിൽ സി.പി.എം നേതാവിന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് സന്തോഷ് പറഞ്ഞു. സന്തോഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ തളിപ്പറമ്പ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപശ്രമം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.