കൊല്ലം: കൊല്ലം ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടാന കുത്തി. ഹാരിസൺ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിനെയാണ് കാട്ടാന ആക്രമിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.