മദീന: റമദാന് മുന്നോടിയായി മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന. പരിശോധനയിൽ 277 നിയമലംഘനങ്ങൾ കണ്ടെത്തി. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ 6,133 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. റമദാനിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത നിരീക്ഷിക്കുന്നതിനും കാലാവധി ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പരിശോധനകൾ നടത്തുന്നത്.
വിൽപ്പനയ്ക്കായുള്ള ഉത്പ്പന്നങ്ങളിൽ വില വ്യക്തമാക്കുന്ന ടാഗുകളും സ്റ്റിക്കറുകളും ഉണ്ടെന്നും വില കൃത്യമായി ഈടാക്കുന്നുണ്ടെന്നും പരിശോധനയിലൂടെ ഉറപ്പാക്കും.