ദുബൈ: ഗൾഫ് രാജ്യങ്ങളിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്യാഴാഴ്ച റമദാന് വ്രതം ആരംഭിക്കും. ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ വ്യാഴാഴ്ച മുതൽ റമദാന് നോമ്പിന് തുടക്കമാകും. ഒമാനിൽ നാളെ റമദാൻ മാസപ്പിറവി ദൃശ്യമായാൽ അവിടെയും വ്യാഴാഴ്ച റമദാൻ ആരംഭിക്കും.