വെട്രിമാരൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാ ബജറ്റ് ചിത്രം ‘വിടുതലൈ പാർട്ട് 1’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 31 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ജയമോഹന്റെ ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
വിടുതലൈ പാർട്ട് 1 കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ച തീയറ്റർ അനുഭവം നൽകുമെന്ന് ഉറപ്പാണ്. അധ്യാപകനായി വിജയ് സേതുപതിയും പോലീസ് ഓഫീസറായി സൂരിയും അഭിനയിക്കുന്ന ‘വിടുതലൈ’ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും.
ഇളയരാജയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രിമാരന്റെ മുൻ ചിത്രങ്ങൾക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വേൽരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.