മനാമ: അടിയന്തര മലിനജല ജോലികൾക്കായി അൽ ഫത്തേ ഹൈവേയിൽ തെക്ക് ഭാഗത്തേക്കുള്ള ഗതാഗതത്തിനുള്ള അതിവേഗ പാത അടച്ചതായി വർക്ക്, മുനിസിപ്പാലിറ്റി കാര്യ, നഗര ആസൂത്രണ മന്ത്രാലയം അറിയിച്ചു. ഗതാഗതത്തിനായി രണ്ട് പാതകൾ നൽകും. എന്നാൽ വടക്ക് നിന്ന് വരുന്നതും കിഴക്ക് ജുഫെയറിലേക്ക് പോകുന്നതുമായ ഗതാഗതത്തിന് ഇടത് തിരിവുകൾ നിരോധിച്ച് മിന സൽമാൻ ജംഗ്ഷനിലേക്ക് തിരിച്ചുവിടും.
ജൂലൈ 17 മുതൽ രണ്ടാഴ്ചത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് എന്ന് മന്ത്രാലയം അറിയിച്ചു.