
മനാമ: ഹൃസ്വസന്ദർശനത്തിനായി ബഹ്റൈനിലെത്തിയ അടൂർ പ്രകാശ് എം.പിക്ക് ഫ്രണ്ട്സ് ഓഫ് അടൂർ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് ബിജു കോശി മത്തായിയുടെ അധ്യക്ഷതയിൽ ബഹ്റൈൻ കെസിഎ ഹാളിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു മോൻ പി.വൈ സ്വാഗതവും രാജു കല്ലുംപുറം ആശംസയും നേർന്നു. ട്രെഷറർ സ്റ്റാൻലി നന്ദി രേഖപ്പെടുത്തി.


