തിരുവനന്തപുരം: അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ലോ കോളേജ് അധ്യാപകർക്ക് നേരെ ആക്രമണം. എസ്.എഫ്.ഐ പ്രവർത്തകർ തന്നെ ആക്രമിച്ചെന്ന് അധ്യാപിക വി.കെ സഞ്ജു പറഞ്ഞു. പുറത്തുനിന്നുള്ളവരും എത്തി. 10 മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ടു. മുറിയിലെ ഫാനും ലൈറ്റും ഓഫാക്കി. പുറത്തേക്ക് വരുന്നതിൽ നിന്ന് തടഞ്ഞു. കൈയ്ക്കും കഴുത്തിനും പരുക്കേറ്റെന്നും സഞ്ജു പറഞ്ഞു.
അതേസമയം ലോ കോളേജിലെ എസ്.എഫ്.ഐ അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് നോക്കിനിൽക്കെ കെ.എസ്.യുവിന്റെ കൊടിമരം പിഴുത് തീയിടുകയായിരുന്നു. ഉത്തരവാദികളായ 24 എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അർദ്ധരാത്രി വരെ ഒമ്പത് മണിക്കൂറാണ് അധ്യാപകരെ പൂട്ടിയിട്ടത്.