മലപ്പുറം: മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണം വിട്ട് ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. മൂന്ന് തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ വാഹനത്തിനുള്ളിൽ കുടുങ്ങിയിരുന്നു. നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിവായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ മാസം നടക്കുന്ന നാലാമത്തെ അപകടമാണിത്.