ഇടുക്കി: ഇടുക്കി പൂപ്പാറ തലക്കുളത്ത് വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പലചരക്ക് സാധനങ്ങളുമായി പോയ ലോറിയാണ് ആന ആക്രമിച്ചത്. ആന വാഹനത്തിലുണ്ടായ അരിയും പഞ്ചസാരയും കഴിച്ചു.
തമിഴ്നാട്ടിൽ നിന്ന് മൂന്നാറിലേക്ക് ചരക്കുമായി വന്ന വാഹനത്തിന് നേരെയാണ് അരിക്കൊമ്പൻ ആക്രമണം നടത്തിയത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ആനയെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു.