
മനാമ: ബഹ്റൈനിൽ ഞണ്ടുകളെ പിടിക്കുന്നതും വിൽക്കുന്നതും രണ്ട് മാസത്തേക്ക് നിരോധിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു. മാർച്ച് 15 മുതൽ മെയ് 15 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ബഹ്റൈനിലെ സമുദ്ര സമ്പത്തും ജൈവ വൈവിധ്യവും സംരക്ഷിക്കുന്നതിനായിട്ടാണ് പ്രജനന കാലയളവിൽ മത്സ്യബന്ധനം നിർത്തലാക്കിയിരിക്കുന്നത്. മറൈൻ കൺട്രോൾ ടീമുകൾ, ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ, ലംഘനങ്ങൾ തടയുന്നതിനായി നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തും.

