ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് നീക്കം ചെയ്യാനുള്ള ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. മൂന്ന് മാസത്തിനകം മസ്ജിദ് നീക്കം ചെയ്തില്ലെങ്കിൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കും തുടർനടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. 2017 ൽ അലഹബാദ് ഹൈക്കോടതി മസ്ജിദ് പൊളിച്ച് നീക്കാൻ ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ വഖഫ് മസ്ജിദും യുപി സുന്നി സെൻട്രൽ വഖഫ് ബോർഡും സമർപ്പിച്ച ഹർജികൾ തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. മസ്ജിദ് നീക്കം ചെയ്യുന്നതിന് പകരമായി സംസ്ഥാന സർക്കാരിൽ നിന്ന് മറ്റൊരു ഭൂമി ആവശ്യപ്പെടാൻ സുപ്രീം കോടതി ഹർജിക്കാർക്ക് അനുമതി നൽകി. നിയമം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനും കോടതി നിർദേശം നൽകി.