ആർആർആറിന്റെ ഓസ്കാർ വിജയത്തിൽ സന്തോഷം പങ്കുവച്ച് രാം ചരൺ. നമ്മൾ അത് നേടി. ഒരു ഇന്ത്യൻ സിനിമ എന്ന നിലയിൽ നാം അത് നേടി. ഒരു രാജ്യമെന്ന നിലയിൽ നേടി. ഓസ്കാർ പുരസ്കാരങ്ങൾ വീട്ടിലേക്ക് എത്തുന്നുവെന്നും രാം ചരൺ കുറിച്ചു. ഓസ്കാർ പുരസ്കാരം നേടിയ ആർആർആർ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സമയത്താണ് കീരവാണി ഓസ്കാർ വേദിയിലെത്തുന്നത്. മലയാളത്തിൽ ഉൾപ്പെടെ ഹിറ്റ് സംഗീതം നൽകിയ ഈ മുതിർന്ന സംഗീതജ്ഞന്റെ അംഗീകാരം ദക്ഷിണേന്ത്യയ്ക്കാകെ അഭിമാനകരമാണ്. തെലുങ്ക് സിനിമയെ പാൻ-ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ കീരവാണിയും എസ് എസ് രാജമൗലിയും വഹിച്ച പങ്ക് ചെറുതല്ല.